2009, മേയ് 5, ചൊവ്വാഴ്ച

ഞന്ങളുടെ വിട്ടിലെ തോര്‍തിനു

അഛന്റെ പരാതികളുടെ

അമ്മയുടെ വിയര്‍പ്പിന്റെ

ഏട്ടന്റെ നിസ്സങതയുടെ

എന്റെ അഹങ്കാരതതിന്റെ

അനിയന്റെ കുറുംബിന്റെ

മണമായിരുന്നു

അതു ഞന്ങളുടെ വിട്ടിന്റെ

മണമായിരുന്നു



അലക്കി അലക്കി തേഞ്

നിറം മങിയതെങ്കിലും



അതില്‍



അഛ്ന്‍ ബാങ്കിലെ നോട്ടിസുകലുടെ

കോടതി വ്യവഹാരങളുടെ

പേടിപ്പെടുതലുകളും..

അമ്മ മരഞ്ഞിരുന്ന് കണ്ണീരും..

ഏട്ടന്‍ പരയാനറിയാതത സങ്കടങളും..

സൌന്ദര്യ പിണക്കങള്‍ക്കൊടുവില്‍

കരഞ്ഞ് കരഞ്ഞ് ബാക്കിയാവുന്ന

മൂക്കിള ഞനും...

തന്റെ പ്രതിഷേധന്ങ്ളും പരിഭവങളും

അനിയനും

തോര്‍ത്താരുന്ദായിരുന്നൂ...



പിഴിഞ് പിഴിഞ് പിന്നി

ഭൂപടങള്‍ തീര്‍ക്കപ്പെട്ടതെങിലും

അടുക്കളചേതിയിലെ അയലില്‍

ഞാന്നു കിടന്നു അതു ഞന്ങളെയോര്‍ത്

കണ്ണീര്‍ പൊഴിക്കാരുന്ദായിരുന്നൂ...