2009, മേയ് 5, ചൊവ്വാഴ്ച

ഞന്ങളുടെ വിട്ടിലെ തോര്‍തിനു

അഛന്റെ പരാതികളുടെ

അമ്മയുടെ വിയര്‍പ്പിന്റെ

ഏട്ടന്റെ നിസ്സങതയുടെ

എന്റെ അഹങ്കാരതതിന്റെ

അനിയന്റെ കുറുംബിന്റെ

മണമായിരുന്നു

അതു ഞന്ങളുടെ വിട്ടിന്റെ

മണമായിരുന്നു



അലക്കി അലക്കി തേഞ്

നിറം മങിയതെങ്കിലും



അതില്‍



അഛ്ന്‍ ബാങ്കിലെ നോട്ടിസുകലുടെ

കോടതി വ്യവഹാരങളുടെ

പേടിപ്പെടുതലുകളും..

അമ്മ മരഞ്ഞിരുന്ന് കണ്ണീരും..

ഏട്ടന്‍ പരയാനറിയാതത സങ്കടങളും..

സൌന്ദര്യ പിണക്കങള്‍ക്കൊടുവില്‍

കരഞ്ഞ് കരഞ്ഞ് ബാക്കിയാവുന്ന

മൂക്കിള ഞനും...

തന്റെ പ്രതിഷേധന്ങ്ളും പരിഭവങളും

അനിയനും

തോര്‍ത്താരുന്ദായിരുന്നൂ...



പിഴിഞ് പിഴിഞ് പിന്നി

ഭൂപടങള്‍ തീര്‍ക്കപ്പെട്ടതെങിലും

അടുക്കളചേതിയിലെ അയലില്‍

ഞാന്നു കിടന്നു അതു ഞന്ങളെയോര്‍ത്

കണ്ണീര്‍ പൊഴിക്കാരുന്ദായിരുന്നൂ...

2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

സ്ക്രാപ്
ഓഫീസ്സില്‍ ഇന്നു പാര്‍ട്ടിയായിരുന്നൂ..
വര്‍ഷാന്ത്യത്തെ സ്ക്രാപ് ക്ലിയറന്‍സില്‍
ലഭിച്ച തുകയില്‍
നമ്മുക്കുള്ള സമ്മാനം..
പിസ്സയും ബര്‍ഗറും
ഫ്രുട്സും സ്വീറ്റ്സും കോകും...
തളികയില്‍ കറൂഫ്*
ആട്ടിന്‍ തല എന്നെ തുറിച്ചു നോക്കുന്നൂ​‍..
അപ്പോള്‍ ഒരു കച്ചവട സാധ്യത
തിരയുകയായിരുന്നൂ ഞാന്‍..
എന്റെ സുഖാന്വേഷണങളായും
ദു:ഖങളിലുള്ള പങ്കുകൊള്ളലായും
ആശ്വസിപ്പിക്കലായും
ഉത്തേജനങളായും
ബഫൂണ്‍ ആക്കികൊന്ദും
ചിത്രങളായും
ഹ്രിദയത്തില്‍ നിന്നടര്‍ത്തിയെടുത്ത
അക്ഷരങളായും
കൂട്ടുകാര്‍
എന്റെ സ്ക്രാപ് ബുക്കിലേക്കയക്കുന്ന
സ്ക്രാപുകളുടെ വിപണനത്തെ
കുറിച്ചായിരുന്നൂ അത്..
ആ സ്ക്രാപുകളൊക്കെ വിറ്റ്
ഞാനൊരു പാര്‍ട്ടി നടത്തും
എന്നെ വെറുക്കുന്നവര്‍ക്കായ് മാത്രം..

*ആട്ടിന്‍ തലയടക്കമുള്ള ഒരു അറബിക് ഫുഡ്